തിരുവനന്തപുരം: കേരളത്തില്‍ കടല്‍ക്ഷോഭത്തിനു പിന്നാലെ ചുഴലിക്കാറ്റുണ്ടാവുന്ന് സൂചന. ' ഫാനി' ചുഴലിക്കാറ്റുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകും. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
29,30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ശക്തമായ കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കില്‍ ' ഫാനി' എന്നാവും ഇതിനെ വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon