മലപ്പുറം: മലപ്പുറത്ത് കനത്ത മഴയെ തുടര്‍ന്ന് മരം വീണ് മൂന്നു പേര്‍ മരിച്ചു. പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടമുണ്ടായത്. ഉത്സവത്തിനിടക്കാണ് അപകടം.
പൂളക്കപ്പാറ കോളനിയിലെ ശങ്കരന്‍, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്.
സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. പരുക്കേറ്റ ആറ് പേരെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon