ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കാന്‍ കമ്മിഷന്റെ പ്രവര്‍ത്തനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ ഹര്‍ജിയിലാണ് കോടതി വിധി. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ പ്രവര്‍ത്തനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
കമ്മീഷന്റെ രൂപീകരണം നിയമവിരുദ്ധമെന്നാണ് അപ്പോളോ അധികൃതര്‍ വാദിച്ചത്. മുന്‍വിധിയോടെയാണ് കമ്മീഷന്റെ അന്വേഷണമെന്നും ഇത് സ്ഥാപനത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ ഹര്‍ജിയില്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon