പനാജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചു. പകരം ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കണ്‍സലിങ്കറെ പ്രഖ്യാപിച്ചു.ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു പ്രഖ്യാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.
രണ്ട് പേരുകളായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്തിരുന്നത്. ഉത്പലും സിദ്ധാര്‍ഥും മത്സരിക്കുന്നതിന് മുന്നോടിയായി പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തിവരുകയായിരുന്നു.തനിക്ക് സീറ്റ് നല്‍കിയില്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഉത്പല്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon