ശ്രീലങ്ക: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയെത്തിവരാണ് ചാവേര്‍ ബോംബ് ആക്രമണങ്ങളുടെ പിന്നിലെന്നും അന്വേഷണ സംഘം പറയുന്നു. പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന് എങ്ങനെയാണ് ഐഎസ് സഹായം ലഭിച്ചതെന്നാണ് അന്വേഷണ സംഘം പ്രധാനമായി പരിഗണിക്കുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച ജാക്കറ്റുകള്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 139 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്.
ഒരു സ്ത്രീയുള്‍പ്പെടെ ഒമ്പത് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേര്‍ അറസ്റ്റിലായി. അന്വേഷണവുമായി സഹകരിക്കാമെന്ന് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍നിന്ന് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon