ന്യൂഡല്‍ഹി: വാരണാസിയില്‍ മോദിയുടെ റോഡ് ഷോ. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ശക്തിപ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.റോഡ് ഷോ പത്ത് കിലോമീറ്റര്‍ ദൂരത്തോളമായിരിക്കും. ദശാശ്വമേധ് ഗട്ടില്‍ മോദി ഷോ അവസാനിക്കും.
റോഡ്ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തും.
റോഡ്ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ മോദി പൂജയും ഗംഗാസ്നാനവും നടത്തും. പ്രധാനമന്ത്രിയായ ശേഷം മൂന്നാംവട്ടമാണ് ഇവിടെ മോദി ഗംഗാസ്നാനത്തിനെത്തുന്നത്. രാത്രിയില്‍ നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കളക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ അനുഗമിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon