തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണം വരാണധികാരി കൂടിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
കലക്ടര്‍ തന്നെ ഉചിതമായ തീരുമാനമെടുക്കും. തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon