തൃശൂര്‍ : നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നു. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിനാണ് ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധമുണ്ടായത്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ബിജു മേനോനും പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്.
എന്നാല്‍ ഇപ്പോള്‍ ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ എന്നും, നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ആർക്കും ഏത് രാഷ്ട്രീയവും തെരെഞ്ഞെടുക്കാം, ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon