ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി.എം മോദി എന്ന ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് സുപ്രീം കോടതി അംഗീകരിച്ചത്.
പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിനോടൊപ്പം പുറത്തിറക്കാനുദ്ദേശിച്ചിരുന്ന മോദി ചിത്രം പക്ഷെ, രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയുകയായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധിനിക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ചോദ്യം ചെയ്താണ് നിര്‍മ്മാതാക്കള്‍ സുപ്രീകോടതിയെ സമീപിച്ചത്.
എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബെഞ്ച്, ഇലക്ഷന്‍ കമ്മീഷന്‍ വിധി സ്റ്റേ ചെയ്യണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളുകയാണുണ്ടായത്. നേരത്തെ, ചിത്രം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് പിറകെ, ഏപ്രില്‍ 15ന് ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
This post have 0 komentar
EmoticonEmoticon