കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹറാന്‍ ഹഷിമിന്റെ പിതാവും രണ്ടു സഹോദരങ്ങളും കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈനി ഹാഷിം, റില്‍വാന്‍ ഹാഷിം ഇവരുടെ പിതാവ് മുഹമ്മദ് ഹാഷിം എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ ഒളിത്താവളത്തില്‍ ലങ്കന്‍ സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഈ മൂന്നു പേര് ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടിക്കലോവയ്ക്കു സമീപം അമ്ബര സൈന്തമരുതു പട്ടണത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. പട്ടാളവും പോലീസും അ ടങ്ങുന്ന സംഘം റെയ്ഡിനെത്തവേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പട്ടാള വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു.

This post have 0 komentar
EmoticonEmoticon