തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേില്‍ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
താന്‍ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല, ജിവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ടിക്കാറാം മീണയെ ഫോണില്‍ വിളിച്ചത്. ഹൈകോടതി നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി മാത്രമെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.
മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും.

This post have 0 komentar
EmoticonEmoticon