കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഒന്നാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സന്തോഷ് കുമാര്‍(34) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി രണ്ടു തവണ ലൈഗിംകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. സംഭവം നടന്ന ഉടന്‍ പ്രതി രക്ഷപെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ ശക്തമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടെത്തി. നിലവില്‍ സംഭവം നടന്ന് ഒരാഴ്ചക്കു ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായ സന്തോഷ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതചിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.
മാര്‍ച്ച് 25 നാണ് സംഭവം. കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് മാതാവ് തുടിയലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ വീടിന് കുറച്ചകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ വീടിനു മുന്നില്‍ കളിക്കുന്നതിനിടെ മറിഞ്ഞു വീണ കുട്ടിയെ എടുത്തു കൊണ്ടു പോയി വീടനികത്ത് വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
This post have 0 komentar
EmoticonEmoticon