കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി നവജാതശിശുവിനെ എത്തിച്ച സംഭവത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിനില്‍ സോമ സുന്ദരത്തെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന ആംബുലന്‍സിന് കേരളം ഒന്നടങ്കം വഴിയൊരുക്കിയിരുന്നു.എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെ് ബിനില്‍ സോമസുന്ദരം പോസ്റ്റിയത്.
'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്ബതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
This post have 0 komentar
EmoticonEmoticon