തിരൂര്‍: കിഫ്ബി വിവാദത്തിന് പിന്നില്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് നിശ്ചിയച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചതും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ്. അതിന് പലിശ നിശ്ചയിച്ചതും ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കനേഡിയന്‍ കമ്പനി ഫണ്ട് നല്‍കാന്‍ തയ്യാറായപ്പോള്‍ ഇവരില്‍ നിന്ന് ഫണ്ട് വാങ്ങുന്നത് മഹാകുറ്റമാണെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഒന്നിച്ച് പറഞ്ഞു. അവര്‍ എസ്.എന്‍.സി.ലാവലിന് ഫണ്ട് കൊടുത്തിരിക്കുന്നു എന്നതാണ് ഇവര്‍ കണ്ടെത്തിയ കുറ്റം. അങ്ങനെയാണെങ്കില്‍ വിജയ് മല്യക്കും നീരവ് മോദിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫണ്ട് കൊടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഫണ്ട് വാങ്ങിയാല്‍ വിജയ് മല്യയില്‍ നിന്ന് വാങ്ങിയതിന് തുല്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരൂരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസാല ബോണ്ടു വഴി കനേഡിയന്‍ കമ്പനിയില്‍ നിന്ന് ഫണ്ടെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവും ബിജെപിയും അതിനെതിരെ രംഗത്തുവന്നത്. ബിജെപിയും പ്രതിപക്ഷ നേതാവും പലപ്പോഴും ഒന്നിച്ചാണ് കാര്യങ്ങള്‍ പറയുക. അതെങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെ എന്തൊക്കെ വിവാദമുണ്ടാക്കിയാലും നാടിന്റെ വികസനം തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon