തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എന്നാല്‍, പതിവില്‍ നിന്ന് വിപരീതമായി ബിജെപിക്ക് ഇത്തവണ വോട്ടുകള്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതികൂല ഘടകങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. 2004ലേതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുടനീളമുള്ളത്. ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
മത ന്യൂനപക്ഷങ്ങൾ ഇടത് മുന്നണിക്കനുകൂലമായാണ് ഏകീകരിച്ചത് .അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മതേതര നിലപാടിനുള്ള സ്വീകാര്യതയാണ് അതെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടിയേരി ഉന്നയിച്ചത്. വോട്ടെടുപ്പിലെ കാലതാമസം ഒഴിവാക്കുന്നന് കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കേണ്ടിയിരുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon