പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സംസ്ഥാന ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെന്റിൽ വിവിധ ജില്ലകളിലായി 2,00,829 പേർക്ക് പ്രവേശനം ലഭിച്ചു. 42,082 സീറ്റുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. ഇതോടെ ഇത്തവണയും വിവിധ ജില്ലകളിൽ നിരവധി പേർ മെറിറ്റിന് പുറത്താകും.
മാനേജ്‍മെന്റ് സ്‌കൂളുകളിൽ മാനേജ്‍മെന്റ് സീറ്റിൽ പ്രവേശനം ഉണ്ടെങ്കിലും മുഴുവൻ പേർക്കും അപ്പോഴും സീറ്റ് കിട്ടില്ല. വിവിധ ജില്ലകളിൽ ഇതോടെ നിരവധി കുട്ടികൾ പാരലൽ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ ഇത്തവണ അപേക്ഷ നൽകിയത് 4,84,696 വിദ്യാർത്ഥികളാണ്. സംസ്ഥാനത്ത് ആകെയുള്ളത് 2,42,911 സീറ്റുകളാണ്. ഇതിൽ 2,00,829 വിദ്യാർത്ഥികൾക്ക് ആദ്യ അലോട്മെന്റിൽ സീറ്റുറപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്നത് 42,082 സീറ്റുകൾ മാത്രമാണ്. ഇതോടെ 2 41,785 വിദ്യാർത്ഥികൾ മാനേജ്‍മെന്റ് സീറ്റിനെയോ അല്ലെങ്കിൽ മറ്റു പഠന വഴികളോ തേടേണ്ടി വരും.
അലോട്മെന്റ് ലഭിച്ചവരിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ 27ന് വൈകിട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളിലെത്തി പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവരും താത്കാലികമോ, സ്ഥിരമോ ആയ പ്രവേശനം നേടണം. താത്കാലിക പ്രവേശനം നേടുന്നവർ രേഖകൾ സമർപ്പിക്കണമെങ്കിലും ഫീസടയ്‌ക്കണ്ട. ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഓപ്ഷനുകൾ മാത്രം റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിൽ നൽകണം. തുടർന്ന് 30ന് നടക്കുന്ന രണ്ടാമത്തെ അലോട്ട്മെന്റിനായി കാത്തിരിക്കണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon