ads

banner

Tuesday 28 May 2019

author photo

സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരമായി മാറിയ ചിത്രമായിരുന്നു വിജയ് സേതുപതി , തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 96 . സിനിമപോലെ തന്നെ ഏറെ ജനപ്രിയമായിരുന്നു ഇതിലെ ഗാനങ്ങളും മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് . എന്നാൽ സിനിമയിൽ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന്  വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ. ‘ദളപതി’ എന്ന ചിത്രത്തിലെ ‘യമുനയാറ്റിലെ’ എന്ന ഗാനം ഈ  ചിത്രത്തിൽ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ഇളയരാജ രോഷാകുലനായത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെകുറിച്ച് സംസാരിക്കുന്നത്. 
ഇളയരാജയുടെ വാക്കുകളിങ്ങനെ: ‘ഇതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ്. ഇൗ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.’ അദ്ദേഹം തുറന്നടിച്ചു. എന്നാൽ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍  സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകൻ സി. പ്രേംകുമാർ  വ്യക്തമാക്കി

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement