ads

banner

Tuesday 28 May 2019

author photo

ഉത്തർപ്രദേശ്: ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയ്യില്‍ കിടന്ന് മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാന്‍പുരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഫ്രോസ് എന്ന കുട്ടിയാണ് മരിച്ചത്.കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഇത്തുടർന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. ആംബുലൻസ് ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് അധികൃതർ ഇവരുടെ ആവശ്യം തള്ളിയത്. എന്നാൽ അതേസമയം, മൂന്ന് ആംബുലൻസുകൾ ആശുപത്രി പരിസരത്ത് ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. 

സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ ദരിദ്രരായ ഇവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ആംബുലൻസിൽ കൊണ്ടുപോകാനുള്ള ശ്രമമവും അധികൃതർ നിരസിച്ചു. തുടര്‍ന്ന് കുട്ടിയെയുമെടുത്ത് വേറെ വഴികളില്ലാതെ വീട്ടിലേക്ക് തിരിച്ച് നടക്കുന്നതിനിടെ അമ്മയുടെ കൈകളിൽ കിടന്നാണ് കുട്ടി അന്ത്യശ്വാസം വലിച്ചത്. 

അതേസമയം, മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആരോഗ്യനില പരിതാപകരമായിരുന്നു. കുട്ടിയെ ലഖ്നൗ സ്പെഷ്യല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്കിഷ്ടമുള്ള ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കാമെന്ന് പറഞ്ഞ് അവര്‍ കുട്ടിയെ കൊണ്ടുപോവുകയായിരുന്നെന് എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement