കൊച്ചി : മുനമ്പം മനുഷ്യകടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ജനുവരിയിൽ മുനമ്പത്തുനിന്ന് ബോട്ടിൽ പുറപ്പെട്ടവർ ഏതെങ്കിലും രാജ്യത്ത് സുരക്ഷിതരായി എത്തിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന പോലീസ് ഇന്റർപോളിന്റെ സഹായം തേടിയത്.ബോട്ടില്‍ പോയതായി കരുതുന്ന 243 പേരില്‍ നൂറുപേരുടെ ചിത്രങ്ങള്‍ ശേഖരിച്ചാണ് പോലീസ് ഇന്റര്‍പോളിന് കൈമാറിയത്. ദയാമാതാ എന്ന ബോട്ടിലായിരുന്നു ഇവര്‍ മുനമ്പത്തുനിന്ന് യാത്ര തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.മുനമ്പത്തുനിന്നു പോയവര്‍ നേരത്തെ ആഫ്രിക്കന്‍രാജ്യമായ അള്‍ജീരിയയില്‍ എത്തിയെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
This post have 0 komentar
EmoticonEmoticon