ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിക്കെതിരായി കോൺഗ്രസ് നൽകിയ പരാതി കമ്മീഷൻ തള്ളി. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്. തുടര്‍ച്ചയായ പത്താം തവണയാണ് മോദിക്ക് തെര.കമ്മീഷന് ക്ലീന്‍ചിറ്റ് നല്‍കിയത്.
ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പരാമർശത്തിനെതിരെയായിരുന്നു, കോൺഗ്രസിന്‍റെ നിയമ നടപടി. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് ഹർജിയിൽ ആരോപിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ ആദ്യമായി വിവാദ പരാമര്‍ശം നടത്തിയത്. ഒന്നാം നമ്ബര്‍ അഴിമതിക്കാരനായാണ് രാജീവിന്റെ ജീവിതം അവസാനിച്ചത് എന്നായിരുന്നു മോദി ആരോപിച്ചത്.
പിന്നീട് ബൊഫോഴ്സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് വീണ്ടും മോദിയുടെ പരാമര്‍ശം.
This post have 0 komentar
EmoticonEmoticon