കോല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാഭാരതത്തില്‍ ദുര്യോധനന് ധാര്‍ഷ്ട്യവും അഹങ്കാരവും കൊണ്ട് തകര്‍ന്നതുപോലെ തകര്‍ന്നടിയുമെന്ന പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരാണ് ദുര്യോധനനെന്നും ആരാണ് അര്‍ജുനനെന്നും മെയ് 23 ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഒരാളെ ദുര്യോധനന് എന്ന് വിളിച്ചാല്‍ അയാള്‍ അതാകില്ലല്ലോ എന്നും ഷാ ചോദിച്ചു. പശ്ചിമബംഗാളിലെ ബിഷന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞത്.
മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് കൊല്ലപ്പെട്ടതെന്ന മോദിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇത്തരം അഹങ്കാരികൾക്ക് രാജ്യം മാപ്പ് നൽകിയിട്ടില്ലെന്ന് ചരിത്രം കാട്ടിതരുന്നുവെന്നും പുരാണത്തിൽ ദുര്യോധനനെ പോലെയാണ് മോദിയെന്നും പ്രിയങ്കാ ഗന്ധി പറഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon