കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെടിവയ്പ്. തുറമുഖ നഗരമായ ഗ്വാദറിലെ പേള്‍ കോണ്ടിനന്റ് ഹോട്ടലിലാണ് ആക്രമണമുണ്ടായത്. മൂന്ന് അക്രിമകള്‍ ഹോട്ടലിനകത്തുള്ളതായി സ്ഥിരീകരിച്ച റിപോര്‍ട്ടുകളുണ്ട്. ഹോട്ടല്‍ പരിസരത്ത് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. ഹോട്ടലിലെ അന്തേവാസികളെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അക്രമികളും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇരു പക്ഷത്തുനിന്നും വെടിവയ്പുണ്ടായി. അക്രമികളുടെ പക്കല്‍ ഗ്രനേഡുകളുള്ളതായി ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് സഹൂര്‍ ബലേദി അറിയിച്ചു. നാവിക സേനയും കരസേനയും പ്രദേശത്തേക്ക് എത്തിയതായി പാക് വാര്‍ത്താ വെബ്‌സൈറ്റായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല.
Pakistan Media: Terrorists have stormed a 5 star hotel in Gawadar, Balochistan. Preliminary reports suggest 3 armed gunmen inside hotel, gunshots heard. More details awaited. pic.twitter.com/E6BoebdcNK
— ANI (@ANI) May 11, 2019
This post have 0 komentar
EmoticonEmoticon