കട്ടപ്പന: മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡിജിപിയായതെന്ന് പറഞ്ഞ തുഷാർ യോഗത്തിനെ തകർക്കാൻ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകൾ എന്നും സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെയാണ് ഉയർന്ന് വന്നിട്ടുള്ളതെന്നും കട്ടപ്പനയിൽ പറഞ്ഞു.
എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും. വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നെങ്കിൽ സെൻകുമാർ ഡിജിപിയായിരുന്നപ്പോൾ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും തുഷാർ ചോദിച്ചു. മകളുടെ കല്യാണം നടത്താൻ വേണ്ടി മാത്രം യൂണിയൻ സെക്രട്ടറിയുടെ നിർബന്ധപ്രകാരം എസ്എൻഎഡിപി അംഗത്വമെടുത്തയാളാണ് സെൻകുമാറെന്നും തുഷാർ ആക്ഷേപിച്ചു. ഇതിനപ്പുറം സെൻകുമാറിന് എസ്എൻഡിപിയുമായി ഒരുബന്ധവുമില്ലെന്ന് തുഷാർ ആവർത്തിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon