ads

banner

Wednesday, 1 May 2019

author photo

സിപിഐ നേതാവും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പി പി സുനീറിനെതിരെ സാമ്പത്തിക ആരോപണവുമായി പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ പി വി അൻവർ. സുനീർ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് അൻവർ ആരോപിച്ചു. ക്വാറി മുതലാളിമാരിൽ  നിന്നും അനധികൃതമായി സുനീർ പണം കൈപറ്റിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

സുനീർ നടത്തിയ ക്രമക്കേടുകൾ സിപിഐ അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. എൽഡിഎഫ് മുന്നേറ്റത്തിന് സുനീർ തടസമായെന്നും അൻവർ ആരോപിച്ചു. സ്ഥാനാർത്ഥിയായതിന് പിന്നിൽ സാമ്പത്തിക താല്പര്യമാണെന്നും അൻവർ പറഞ്ഞു. സുനീർ ഉടൻ മുസ്‌ലിം ലീഗിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻവറിന്റെ വെളിപ്പെടുത്തൽ

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement