ലഖ്‌നൗ: അച്ഛന്റെ മര്‍ദനത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി മുഷ്താഖ് എന്ന ബാലന്‍. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം നടക്കുന്നത്.സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹീറോ ഈ ബാലനാണ്.
കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പോലീസുകാരും ആദ്യം അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് തന്നെ അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. കാര്യങ്ങള്‍ വിശദമായി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു.
ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച രാഹുല്‍ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. രാഹുല്‍ ശ്രീവാസ്തവയുടെ ട്വീറ്റ് വൈറലായതോടെ നിരവധി പേര്‍ മുഷ്താഖിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
This post have 0 komentar
EmoticonEmoticon