ഭോപ്പാല്‍: മധ്യപ്രദേശിലെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് സ്ത്രീകള്‍. മഹേശ്വറില്‍ നടത്തിയ റെയ്ഡിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് സ്ത്രീകള്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സമീപപ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ പരിശോധിക്കാനായി എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു സംഭവം.
സംഘത്തോട് വീട്ടിലുള്ളവര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടന്ന്, സ്ത്രീകളിലൊരാള്‍ ഉദ്യോഗസ്ഥനെതിരെ മകളെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിക്കുകയും മര്‍ദ്ദിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇതോടെ മറ്റുള്ളവരും ഓഫീസറെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുന്നവരില്‍ നിന്ന് ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റാനെത്തിയില്ല. സ്ത്രീകളടക്കം മര്‍ദ്ദിച്ച ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon