മലപ്പുറം: കവളപ്പാറ ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. വീടും ഭൂമിയും നഷ്ടമായവര്‍ക്ക് പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായവും കൈമാറിയില്ല.
കേരളത്തെ നടുക്കിയ മഹാദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസവും ആറു ദിവസവുമായി. ദുരന്തത്തില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. ഈ മാസം എട്ടിന് പോത്തുകല്ല് ദുരിതാശ്വാസ ക്യാംപില്‍ നടന്ന ചടങ്ങില്‍ തുക കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും രേഖ നല്‍കുക മാത്രമായിരുന്നു. പണം നേരിട്ട് നല്‍കില്ലെന്നും അതാത് അക്കൗണ്ടുകളിലേക്ക് അയക്കുമെന്നും അറിയിച്ചെങ്കിലും ഇതുവരേയും ലഭ്യമായിട്ടില്ല.
പ്രളയത്തില്‍ വീടടക്കം ഉളളതെല്ലാം നഷ്ടമായ കുടുംബങ്ങള്‍ ക്യാംപുകളിലും വാടകവീടുകളിലുമാണ് താമസിക്കുന്നത്. ഈ കുടുംബങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായത്തിനും കാത്തിരുപ്പ് തുടരുകയാണ്. എല്ലാം നഷ്ടമായതോടെ കയ്യില്‍ ഒരു രൂപ പോലും എടുക്കാനില്ലാതെ പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങള്‍ പ്രദേശത്തുണ്ട്.
This post have 0 komentar
EmoticonEmoticon