ads

banner

Wednesday, 8 May 2019

author photo


തി​രു​വ​ന​ന്ത​പു​രം: കുന്നത്ത് നാട്ടില്‍ സ്വകാര്യ കമ്പനിക്ക് നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നിലുള്ള അഴിമതിയെകുറിച്ച് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളംജില്ലാ കളക്റ്റര്‍ നിലം നികത്തുന്നതിനുള്ള അനുമതി നിഷേധിച്ചത്. എന്നാല്‍ അത് മറികടന്നാണ് നിലം നികത്താനുള്ള അനുമതി റവന്യു വകുപ്പ് നല്‍കിയത്. റവന്യു വകുപ്പില്‍ നിന്നും നിയമവകുപ്പിലേക്ക് ഉപദേശം തേടാന്‍ അയച്ച ഫയല്‍ റവന്യു അഡീഷണല്‍ സെക്രട്ടറി മടക്കി വിളിച്ചാണ് കമ്പനിക്ക് അനുകൂലമായി ഈ ഉത്തരവ് നല്‍കിയതെന്ന് ചെന്നിത്തല പറഞ്ഞു.

റവന്യുമന്ത്രി അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. മാത്രമല്ല സി പി എം ഉന്നത നേതാക്കളുമായി അടുത്ത് ബന്ധമുള്ള ഒരു വിവാദ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് നിലംനികത്തുന്നതെന്നും പറയപ്പെടുന്നു. ഈ വസ്തുതകളെല്ലാം പുറത്ത് കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം കൂടിയേ തീരൂ.

തല്ക്കാലം അനുമതി മരവിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ല. പിന്നിലുള്ള ഗൂഢാലോചനയും വന്‍ അഴിമതിയും വെളിച്ചത്ത് കൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം വേണം. റവന്യു മന്ത്രി അറിയാതെയാണോ അദ്ദേഹത്തിന്റെ വകുപ്പില്‍ നിന്ന് ഈ ഉത്തരവ് ഇറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണം. റവന്യു വകുപ്പില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലന്ന ആരോപണം നേരത്തെയുണ്ട്. അത് ശരിവക്കുന്നതാണ് നിലം നികത്തല്‍ ഉത്തരവ്. റവന്യുമന്ത്രി അറിയാതെ ആവകുപ്പിലെ പ്രധാനപ്പെട്ട കാര്യത്തില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയെപ്പോലൊരു ഉദ്യോഗസ്ഥൻ തീരുമാനമെടുക്കുമ്പോള്‍ ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement