തിരുവനന്തപുരം: പോലീസുകാരുടെ തപാല്‍ വോട്ടിലെ ക്രമക്കേട് സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ നല്കിയ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. തട്ടിപ്പില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ടിക്കാറാം മീണ നിര്‍ദേശം നല്കി.
അന്വേഷണ റിപ്പോര്‍ട്ട് മേയ് 15നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സംഭവത്തില്‍ കര്‍ശന നടപടിയ്ക്കും കേസെടുത്ത് അന്വേഷിക്കാനും ശിപാര്‍ശ ചെയ്തുകൊണ്ടായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷന് ഇടപെട്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon