ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ദേശീയ മുനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. സംഭവത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണര്‍ക്കും കമ്മീഷന് നോട്ടീസ് അയച്ചു.
ചൊവ്വാഴ്ചയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരില്‍ രണ്ടു പേര് മരണപ്പെടുകയും ചെയ്തത്.
മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon