ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും അക്രമങ്ങളുടെ കഥ പറയുന്നതെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി വിശ്വസിക്കുന്നതെങ്കില്‍, തന്റെ പേരിലുള്ള 'സീതറാം' മാറ്റുകയാണ് ചെയ്യേണ്ടതെന്ന് ശിവസേന. തിന്മയുടെ മേല്‍ നന്മയുടെയും കള്ളത്തിന്റെ മേല്‍ സത്യത്തിന്റേയും വിജയമാണ് രാമായണവും മഹാഭാരതവും പറയുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. രാമായണവും മഹാഭാരതവും ഹിന്ദു അക്രമത്തിന്റെ മാതൃകയാണെന്ന യെച്ചൂരിയുടെ വിവാദ പ്രസ്താവനയോടാണ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ വിമര്‍ശിക്കുകയും മതനിരപേക്ഷനെന്ന് സ്വയം പ്രഖ്യാപിക്കുകയുമാണ് യെച്ചൂരി ചെയ്യുന്നത്. എല്ലായ്‌പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി.നേതാക്കളും രംഗത്തെത്തി. സീതാറാം എന്ന പേര് മാറ്റി മര്‍ലേനി എന്നാക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതിനിടെ, സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ യോഗാഗുരു ബാബാ രാംദേവ് ഹരിദ്വാര്‍ പൊലീസില്‍ പരാതി നല്‍കി.
ഹിന്ദുക്കള്‍ ആക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഞ്ജാ സിങ് ഠാക്കൂറിന്റെ വാദത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് രാഷ്ട്രീയ വിവാദമായത്. ''ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞാ സിങ് പറയുന്നത്. നിരവധി രാജാക്കന്മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്തണ്?'' അദ്ദേഹം ചോദിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon