ന്യൂഡല്‍ഹി :വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍.ഡി.എ 545 സീറ്റില്‍ 300 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ഇത് ഹിന്ദുത്വ തരംഗമാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ഹാഫിങ്ടണ്‍ പോസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതിസഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ബി.ജെ.പി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ജാതിക്കുമേല്‍ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മേല്‍ ഹിന്ദുക്കള്‍ വളര്‍ന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടര്‍മാര്‍ വിജയത്തില്‍ വളരെ വലിയ പങ്കുവഹിച്ചു. അവര്‍ ജാതി ചിന്തക്ക് സ്ഥാനം നല്‍കിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകള്‍ക്ക് ജനങ്ങള്‍ മാപ്പ് നല്‍കുകയും, പകരം അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഭരണത്തിലും, ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടും വിജയത്തിന് മുതല്‍ കൂട്ടായെന്നും സ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ, പുല്‍വാമ ആക്രമണമില്ലെങ്കില്‍ ബി.ജെ.പി 160 സീറ്റ് തികക്കില്ല എന്നും സാമ്പത്തകി നയങ്ങളില്‍ ബി.ജെ.പി പരാജയമായിരുന്നു എന്നും സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon