ലണ്ടൻ ∙ ഫോട്ടോഫിനിഷിൽ നേടിയ പ്രീമിയർ ലീഗ് കിരീടവുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ വിക്ടറി പരേഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോഴും. യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ടോട്ടനത്തിനു മുന്നിൽ കാലിടറിയതോടെ സീസണിൽ നാലു കിരീടം എന്ന സ്വപ്നം കൈവിട്ട ഗ്വാർഡിയോളയും കാത്തിരിപ്പിലാണ്. സീസണിലെ മൂന്നാം കിരീടത്തിനായി.തന്ത്രങ്ങളിലും കുശാഗ്രബുദ്ധിയിലും ഗ്വാർഡിയോളക്കൊപ്പം വരില്ല വാറ്റ്ഫഡ് പരിശീലകൻ ജാവി ഗാർഷ്യ. എന്നാൽ ഗ്വാർഡിയോളയുമായി ഗാർഷ്യയ്ക്കു സമാനതകൾ ഏറെയുണ്ടു താനും. ഇരുവരും സ്പെയിൻകാർ, സെൻട്രൽ മിഡ്ഫീൽഡർമാർ. ഗ്വാർഡിയോള ബാർസിലോനയിൽ കളിക്കുമ്പോൾ ലാ ലിഗയിൽത്തന്നെയാണു ഗാർഷ്യയും പന്തുതട്ടിയിരുന്നത്, അത്‌ലറ്റിക് ബിൽബാവോയ്ക്കും റയൽ സോസിദാദിനുമായി.എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും വാറ്റ്ഫഡും നേർക്കുനേർ വരുമ്പോൾ ഇരുവരും പരിശീലകരുടെ കുപ്പായത്തിൽ. പ്രീമിയർ ലീഗിലെ ഉശിരൻ തുടക്കത്തിനു ശേഷം തുടർ തോൽവികളിലേക്കു കൂപ്പുകുത്തിയ വാറ്റ്ഫഡ് പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
http://bit.ly/2wVDrVvഹാട്രിക് തേടി മാഞ്ചസ്റ്റർ സിറ്റി; എഫ്എ കപ്പ് ഫൈനൽ ഇന്ന്
Previous article
പലസ്തീൻ ജനതക്ക് റൊണാൾഡോയുടെ കാരുണ്യ ഹസ്തം
This post have 0 komentar
EmoticonEmoticon