ലിസ്ബൺ ∙ റമസാനിലെ ഇഫ്താർ വിരുന്നുകൾക്കായി ഗാസ മുനമ്പിലെ ജനങ്ങൾക്ക് ഏകദേശം പത്തരക്കോടി രൂപ സംഭാവനയായി നൽകി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പലസ്തീനോടുള്ള തന്റെ ആഭിമുഖ്യം പരസ്യമാക്കിയാണു യുവന്റസ് സൂപ്പർ താരം വൻതുക സംഭാവനയായി നൽകിയത്. ഇതാദ്യമായിട്ടല്ല റൊണാൾഡോ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നത്. 2012ൽ തനിക്കു ലഭിച്ച ഗോൾഡൻ ബൂട്ട് റയൽ മഡ്രിഡ് ഫൗണ്ടേഷനു താരം നൽകി. അതു ലേലം ചെയ്തു ലഭിച്ച തുക പലസ്തീനിൽ സ്കൂളുകൾ നിർമിക്കാനാണ് ഉപയോഗിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon