ഇക്കൊല്ലം പതിനേഴാം ലോക്‌സഭയിലേക്ക് ജയിച്ചു വരുന്ന പുതുമുഖങ്ങൾക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ നൽകില്ലന്നു ലോക്‌സഭാ സെക്രട്ടറി ജനറൽ അറിയിച്ചു . പകരം എം.പി.മാരെ ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും പാർപ്പിക്കും. സകലസൗകര്യങ്ങളുമുള്ള മുന്നൂറോളം മുറികൾ എം.പി.മാർക്കുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
2014-ൽ എം പിമാരുടെ താമസസൗകര്യത്തിന് വലിയപ്രതിസന്ധി നേരിട്ടു .മുന്നൂറിലേറെ എം.പി.മാരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ അംഗങ്ങളിൽ ചിലർ ഔദ്യോഗിക വസതികളൊഴിയാൻ കൂട്ടാക്കിയില്ല. രണ്ടും കൂടിയായപ്പോൾ താമസസൗകര്യത്തിന്റെ കാര്യം അവതാളത്തിലായി . അംഗങ്ങളെ താമസിപ്പിക്കാൻ ഹോട്ടൽമുറിയെടുത്ത വകയിൽ 30 കോടി രൂപയാണ് ചെലവുവന്നത്.
ഇതേത്തുടർന്ന് വെസ്റ്റേൺ കോർട്ടിൽ പുതിയ 88 ബ്ലോക്കുകൾ പണിയാൻ ലോക്‌സഭാ ഭവനസമിതി നിർദേശിച്ചു. ബ്രിട്ടീഷുകാരനായ റോബട്ട് ടോർ റസൽ രൂപകല്പന ചെയ്തതാണ് വെസ്റ്റേൺ കോർട്ട്. 100 എം.പി.മാർക്കാണ് ഇവിടെ താമസമൊരുക്കിയിട്ടുള്ളത്. 265 പേരെ സംസ്ഥാന ഭവനുകളിൽ പാർപ്പിക്കും.
This post have 0 komentar
EmoticonEmoticon