ads

banner

Monday 27 May 2019

author photo

ഉ​ദ​യ്പു​ർ: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വൈ​കാ​തെ ത​ന്നെ രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന്അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ സം​സാ​രി​ക്കുകയായിരുന്നു അദ്ദേഹം.

"രാമക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌. അത്‌ നമ്മുടെ ജോലിയാണ്‌. രാമന്‍ നമ്മളില്‍ ജീവിക്കുന്നു. അതുകൊണ്ട്‌ തന്നെ ഇത്‌ നമ്മള്‍ ചെയ്യേണ്ടതാണ്‌. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണെങ്കിലും നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം." - മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞു'

ഭരണഘടനയുടെ ചട്ടക്കൂടിനകത്ത്‌ നിന്നുകൊണ്ട്‌ തന്നെ രാമക്ഷേത്രത്തിനുള്ള സാധ്യത ആരായുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എ​ൻ​ഡി​എ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന​യു​മാ​യി ആ​ർ​എ​സ്എ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.  
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement