ads

banner

Friday, 24 May 2019

author photo

ന്യൂഡല്‍ഹി: വൻവിജയം നേടി തുടർച്ചയായ ഭരണത്തിന് പതിനേഴാം ലോക്‌സഭയിലേക്ക് ചുവട് വെക്കുന്ന മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടക്കും. ഇതിന് മുന്നോടിയായി  ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഉണ്ടായേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാറുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിക്കും.

ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പിലും തീരുമാനമായതായാണ് സൂചന. ജെഡിയുവിനും ശിവസേനയ്ക്കും പ്രധാന വകുപ്പുകള്‍ നല്‍കും. പാർട്ടിയ്ക്ക് വിജയം സമ്മാനിക്കാൻ മുന്നിൽ നിന്ന് നയിച്ച അമിത് ഷാ പാർട്ടി അധ്യക്ഷന്റെ സ്ഥാനത്ത് നിന്നും ഇത്തവണ മന്ത്രിസഭയിലേക്ക് എത്തിയേക്കും. ആഭ്യന്തര വകുപ്പോ അല്ലെങ്കിൽ പ്രതിരോധ വകുപ്പോ എടുക്കുമെന്നാണ് സൂചന. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോൾ  അവൈഡ് അഭയന്തര മന്ത്രിയായിരുന്നു മോദിയുടെ വിശ്വസ്തനായ അമിത് ഷാ. ഈ കാലഘട്ടത്തിലാണ് ഗുജറാത്ത് കലാപമുൾപ്പെടെ ഉണ്ടായത്.

5 വര്‍ഷം പാര്‍ട്ടി അധ്യക്ഷനായ അമിത് പദവി ഒഴിഞ്ഞാൽ പകരം നിര്‍മ്മല സീതാരാമനെ പാര്‍ട്ടി അധ്യക്ഷയാക്കുന്നത് ആലോചനയിലുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യതയില്ല. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും.സ്മൃതി ഇറാനിക്ക് മന്ത്രിസഭയില്‍ കാര്യമായ പരിഗണന ലഭിക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement