ബോളിവുഡ് ചിത്രം ദേദേ പ്യാര്‍ ദേയില്‍ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ദില്‍ റോയി ജായെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. കുമാര്‍ എഴുതിയ വരികള്‍ക് സംഗീതം നല്‍കിയിരിക്കുന്നത് കോഹിലി ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ആര്‍ജിത് സിങ് ആണ്. അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ദേദേ പ്യാര്‍ ദേ.
തബു, രാകുല്‍ പ്രീത് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അകിവ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിമ്മി ഷെര്‍ഗില്‍, അലോക്, ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിന് ശേഷം അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രമാണിത്.കോമഡി എന്റെര്‍റ്റൈനര്‍ ആയി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭൂഷണ്‍ കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon