ads

banner

Wednesday, 1 May 2019

author photo

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. മലപ്പുറത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരുമാണ് മരിച്ചത്.

മലപ്പുറം എടവണ്ണയിൽ അമിത വേഗതയിൽ സഞ്ചരിച്ച മണൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. 

മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്‌ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ  അലീന, എബി  എന്നിവരാണ്  മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement