പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജയ് കൃഷ്‍ണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്രാൻ ഹാഷ്‍മിയാണ് നായകൻ. ഹൊറര്‍ സിനിമയ്ക്കു പുറമേ മറ്റൊരു മിസ്റ്ററി ത്രില്ലറിലും ഇമ്രാൻ ഹാഷ്‍മി നായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
പുതിയ സിനിമയില്‍ അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരിയില്‍ ഒന്നിക്കുന്നത്. റൂമി ജഫ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. മറ്റ് അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എസ്രയുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon