കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം പടയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കമൽ കെ.എം. ആണ് സംവിധാനം. സമീർ താഹിറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഐ.ഡി. എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് കമൽ. നിലവിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുന്ന ഷെയ്ൻ നിഗം ചിത്രം ഇഷ്ഖ് നിർമ്മിച്ചതും E4 എന്റർടൈൻമെന്റ് ആണ്.
ആദ്യമായാണ് ഈ നാല് നായകന്മാരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ദേശീയ അവാർഡ് നേടിയ ഗീതാഞ്ജലി ഥാപ്പ ആയിരുന്നു ഐ.ഡി.യിലെ നായിക. മുംബൈയുടെ വ്യത്യസ്ത മുഖം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഐ.ഡി. പ്രേക്ഷകമുന്നിലെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണിത്. രാജീവ് രവി അംഗമായ കളക്ടീവ് ഫെയ്‌സ് വൺ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം. ശേഷം അലിഫ് എന്നൊരു ചിത്രം കൂടി കമലിന്റേതായി പുറത്തു വന്നു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon