തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേരള പൊലീസിന് പ്രവേശനം ഉണ്ടാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കേന്ദ്ര സേനയ്ക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനമുള്ളതെന്നും മീണ വ്യക്തമാക്കി.കൗണ്ടിംഗ് സ്റ്റേഷനു പുറത്തെ സുരക്ഷ ചുമതല കേരള ആംഡ് ഫോഴ്സിന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനും പുറത്തുള്ള സുരക്ഷയായിരിക്കും കേരള പൊലീസിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ടിക്കാറാം മീണ പറഞ്ഞു. നറുക്കെടുപ്പിലൂടെ അഞ്ച് ബുത്തുകളിലെ വിവിപാക്റ്റ് കർശനമായി എണ്ണുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രോംഗ് റൂമിൽ നിന്ന് ഒരു ഇവിഎം മെഷീൻ മാത്രമെ ഒരു സമയം കൗണ്ടിംഗ് ടേബിളിൽ എത്തിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ഒബ്സർവര്‍ക്കു മാത്രമായിരിക്കും കൗണ്ടിംഗ് സ്റ്റേഷനിൽ മൊബൈൽ ഉപയോഗിക്കാൻ കഴിയുകയുള്ളുവെന്നു അദ്ദേഹം അറിയിച്ചു. രാത്രി എട്ടുമണിയോട് കൂടി വോട്ടെണ്ണൽ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Wednesday, 22 May 2019
Next article
യൂത്ത് ബാസ്കറ്റ്ബോൾ: കേരള പെൺകുട്ടികൾക്ക് കിരീടം
Previous article
കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ ‘പട’ പുറപ്പെട്ടു
This post have 0 komentar
EmoticonEmoticon