തിരുവനന്തപുരത്ത് നവോത്ഥാന പഠന മ്യൂസിയവും ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയും സ്ഥാപിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ മാതൃക തയ്യാറാക്കി ഒരു മാസത്തിനകം സമർപ്പിക്കാൻ ശിൽപിയോട് ആവശ്യപ്പെടും.
ഇത് വിദഗ്ധസമിതി പരിശോധിച്ച ശേഷം അംഗീകാരം നൽകും. 1.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നവോത്ഥാന സമഗ്രപഠന മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വിഷയത്തിലെ വിദഗ്ധരുടെ കമ്മിറ്റി രൂപീകരിക്കും. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, സെക്രട്ടറി റാണി ജോർജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
This post have 0 komentar
EmoticonEmoticon