മുംബൈ: ബാങ്ക് അക്കൗണ്ട് തുടങ്ങാനും ബാങ്കിലെ മറ്റ് തിരിച്ചറിയൽ ആവശ്യങ്ങൾക്കും ആധികാരിക രേഖയായി ആധാർ സ്വീകരിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചറിയൽ രേഖകളുടെ പുതുക്കിയ പട്ടികയിലാണ് ഇടപാടുകാരുടെ സമ്മതത്തോടെ ആധാർ സ്വീകരിക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയത്.
ആധാർ നമ്പർ ഓൺലൈൻ വെരിഫിക്കേഷൻ രീതിയിലോ അല്ലാതെയോ കെവൈസി (know your customer) രേഖയായി ഉപയോഗിക്കാം.സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളോ സബ്സിഡിയോ സ്വീകരിക്കാത്ത അക്കൗണ്ട് ആണെങ്കിൽ ആധാർ നമ്പർ ബാങ്ക് സൂക്ഷിച്ചുവയ്ക്കരുതെന്നും നിർദേശമുണ്ട്.
ബാങ്ക് അക്കൗണ്ട് തുറക്കാനും മൊബൈൽ ഫോൺ കണക്‌ഷൻ എടുക്കാനും ഉപയോക്താവിന്റെ സമ്മതത്തോടെ ആധാർ നമ്പർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ ഫെബ്രുവരിയിൽ ഓർഡിനൻസ് ഇറക്കിയിരുന്നു.
വ്യക്തിഗതമല്ലാത്ത അക്കൗണ്ടുകളിൽ പാൻ ഇല്ലാത്തവർ ഫോം 60 സമർപ്പിക്കണമെന്നും നിർദേശമുണ്ട്
This post have 0 komentar
EmoticonEmoticon