ലണ്ടൻ ∙ ക്രിക്കറ്റിൽ പുതിയ ഇന്നിങ്സിനു തുടക്കമിട്ട് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റ് ലോകകപ്പിൽ സ്റ്റാർ സ്പോർട്സിന്റെ കമന്റേറ്റർമാരിൽ ഒരാൾ സച്ചിനാണ്. ആദ്യമായാണു സച്ചിൻ കമന്റേറ്ററുടെ റോളിലെത്തുന്നത്. മത്സരത്തിനു മുൻപ് ‘സച്ചിൻ ഓപ്പൺസ് എഗെയ്‌ൻ’ എന്ന പ്രത്യേക പരിപാടിയുമുണ്ട്. മത്സരത്തിന്റെ ഇടവേളയിൽ അവതാരകയ്ക്കൊപ്പം മൈക്ക് പിടിച്ച് ഗ്രൗണ്ടിലിറങ്ങിയ സച്ചിൻ പറഞ്ഞു:‘എനിക്കു പരിചയമുള്ള പണിയല്ലിത്. ഇതുവരെ ശീലം ബാറ്റ് ചെയ്യുക, ഫീൽഡ് ചെയ്യുക, നിർദേശങ്ങൾ നൽകുക മുതലായ കാര്യങ്ങളിലായിരുന്നു. ഇതിനൊന്നുമല്ലാതെ കളി വിശകലനം ചെയ്യാൻ മാത്രമായി ഞാൻ മൈതാനത്തിറങ്ങുന്നത് ആദ്യം’’. ലോകകപ്പിലുടനീളം കമന്റേറ്ററുടെ വേഷത്തിൽ സച്ചിനുണ്ടാവും.ഏതായാലും ബാറ്റിങ്ങിൽ തിളങ്ങിയ മാസ്റ്റർ ബ്ലാസ്റ്റർക്ക് കമന്ററിയിലും ശോഭിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ .
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon