ന്യൂഡല്‍ഹി: പ്രധാനമന്തിയായി അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ കൂടെയാണ് മോദി വാര്‍ത്താ സമ്മേളനം നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ മാത്രമാണ് വാര്‍ത്താ സമ്മേളനം നടത്തുന്നുവെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയും എത്തുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യ സിങ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു വാര്‍ത്താ സമ്മേളനം. എല്ലാവര്‍ക്കും നന്ദി അറിയിക്കാനാണ് ഇത്തരത്തിലൊരു വാര്‍ത്താ സമ്മേളനം എന്നായിരുന്നു മോദി എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞത്. കുടുംബാധിപത്യം തകര്‍ത്തുകൊണ്ട്് അധികാരത്തിലെത്തി ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ത്തിയാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല.
മെയ് 23ന് ബിജെപി ഓഫീസില്‍ നിന്നും എല്ലാവര്‍ക്കും മധുരം ലഭിക്കുമെന്ന് ചിരിച്ചു കൊണ്ടായിരുന്നു മോദി പറഞ്ഞത്. അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ഇതിനോടകെ തന്നെ ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിക്കഴിഞ്ഞുവെന്നും അവകാശപ്പെട്ടു.
This post have 0 komentar
EmoticonEmoticon