ads

banner

Friday, 17 May 2019

author photo

ബാലിയ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാകുമ്പോള്‍ കശ്മീര്‍വിഷയത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് ജീവനുള്ളപ്പോള്‍ കശ്മീരിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്. 

കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നാണ് ഒമര്‍ അബ്ദുള്ള പറയുന്നത്. എങ്ങനെയാണ് ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നത്? ഇങ്ങനെ പറയുന്ന ആളുകള്‍ക്ക് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പിരിക്കാനാണ് ആഗ്രഹം. ഇന്ത്യയില്‍ നിന്ന് ഒരിക്കലും പിരിക്കാന്‍ സാധിക്കാത്തതാണ് കശ്മീരിരെന്ന് രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും മനസിലാക്കണം.

രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്നും എന്നാല്‍ ബിജെപി അതിനൊരിക്കലും സമ്മതിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ വെച്ചു നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.  


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement