ads

banner

Sunday 26 May 2019

author photo

തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന് പിന്നാലെ കെപിസിസി പുനഃസംഘടനയെന്ന ആവശ്യം ശക്തമാവുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള നേതാക്കൾ ഈ മാസം 30ന് ഡൽഹിക്ക് പോവും. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.നിലവിലെ സാഹചര്യത്തിൽ കെപിസിസിയിൽ പുനഃസംഘടന അനിവാര്യമാണെന്നായിരുന്നു വട്ടിയുർക്കാവ് എംഎൽഎയും നിയുക്ത വടകര എംപിയുമായ കെ മുരളീധരന്റെ പ്രതികരണം. തെരഞ്ഞെടുപ്പ‌് ഫലം വിലയിരുത്താനായി കെപിസിസി ഭാരവാഹിയോഗവും രാഷ്ട്രീയകാര്യസമിതിയും ചൊവ്വാഴ‌്ച തിരുവനന്തപുരത്ത‌് ചേരുന്നുണ്ട്. ഇതിലും പുനസംഘടന സംബന്ധിച്ച ചര്‍ച്ചകൾ ഉണ്ടാവാനാണ് സാധ്യത.

നിലവിൽ യുഡിഎഫ‌് കൺവീനറായ ബെന്നി ബെഹനാൻ, കെപിസിസി വർക്കിങ‌് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ‌്, കെ സുധാകരൻ, പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എന്നിവർ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് സംഘടനയിൽ പുനഃസംഘടന അനിവാര്യമായി വന്നത്. ഇവർക്ക് പകരക്കാർ വേണമെന്നോയാണ് പരിശോധിക്കക. ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇനിയുള്ള തീരുമാനം. ഈ സ്ഥാനങ്ങളിൽ കണ്ണുവച്ച‌് നിരവധിപേർ ഇപ്പോൾ തന്നെ പാർട്ടിയിലുണ്ട്. എറണാകുളത്ത് സീറ്റു നിഷേധിക്കപ്പെട്ട കെ വി തോമസ‌ിനെ പാര്‍ട്ടിയിലെ ഉന്നത പദവി വാഗ്ദാനം ചെയ്താണ് സമവായം ഉണ്ടാക്കിയത്. ഇപ്പോൽ ബെന്നി ബെഹന്നാൻ വഹിക്കുന്ന യുഡിഎഫ‌് കൺവീനർ സ്ഥാനമാണ് കെവി തോമസ് ലക്ഷ്യമിടുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement