ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമെന്ന രാജ്യവും ജനങ്ങളുമാണ് ജയിച്ചതെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിത്, ജനങ്ങളുടെ വിജയമാണിത്. ഈ വിജയത്തിൽ രാജ്യത്തെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ തലകുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് വളരാം, ഒരുമിച്ച് വികസിക്കാം ഒപ്പം നമുക്ക് ഒരുമിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഒരു കോൺഗ്രസ് ഇതര സർക്കാർ രാജ്യത്ത് ഭരണം നിലനിർത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ബിജെപി പ്രവർത്തകരും നേതാക്കളും. 350 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപിയ്ക്ക് മാത്രം 300 സീറ്റ് കടന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon