ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ഇന്നും തുടരും. നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. നാളെ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതിയെ കാണും.
വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്‍ററി പാർട്ടി യോഗം ചേരുന്നത്. പാര്‍ലമെന്‍റ് സെൻട്രൽ ഹാളിൽ വെച്ചാണ് യോഗം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരേയും രാജ്യസഭ എംപിമാരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
അതേസമയം, ഈ മാസം 30നാകും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രിയായി മോദി വീണ്ടും എത്തുമ്പോൾ മന്ത്രിസഭയിൽ രണ്ടാമനായി മോദിയുടെ വിശ്വസ്തനും നിലവിൽ പാർട്ടി അധ്യക്ഷനുമായ അമിത് ഷായും എത്തിയേക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon